ഹൈപര്‍ലൂപിന് പുതിയ ചെയര്‍മാന്‍; ആദ്യ സംരംഭം ഇന്ത്യക്ക്

ദുബായ്- ഡിപി വേള്‍ഡ് ചെയര്‍മാനും സി.ഇ,ഒയുമായ സുല്‍ത്താന്‍ ബിന്‍ സുലായെം ഹൈപര്‍ലൂപ് ഒണ്‍ ചെയര്‍മാനാകും. കഴിഞ്ഞ മാസം സര്‍ റിച്ചാര്‍ഡ് ബ്രാന്‍സന്‍ രാജിവെച്ച ഒഴിവിലാണ് നിയമനം.
ലോകത്ത് പൂര്‍ണതോതിലുളള ഹൈപര്‍ലൂപ് വികസിപ്പിച്ച ഏക കമ്പനിയായ ഹൈപര്‍ലൂപ് ഒണ്‍ സി.ഇ.ഒ ആയി ജെയ് വാള്‍ഡറേയും നിയമിച്ചിട്ടുണ്ട്. ലോകപ്രശസ്ത ഗതാഗത സാങ്കേതിക വിദഗ്ധനാണ് അദ്ദേഹം.
കമ്പനി ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് അംഗം കൂടിയായിരിക്കും വാള്‍ഡര്‍.
ലോകത്താദ്യമായി ഹൈപര്‍ലൂപ് സംവിധാനം നിലവില്‍ വരിക ഇന്ത്യയിലായിരിക്കും. പൂനെയില്‍നിന്ന് മുംബൈയിലേക്കുള്ള ഹൈപര്‍ലൂപ് സംവിധാനം എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമെന്ന് പുതിയ മാനേജ്‌മെന്റ് അറിയിച്ചു. വായുരഹിത അറകളില്‍ മണിക്കൂറില്‍ 1200 കി.മീ വേഗത്തില്‍ പായുന്ന ഹൈപര്‍ലൂപുകള്‍ ഇന്ത്യന്‍ ഗതാഗത രംഗത്ത് ചരിത്രം സൃഷ്ടിക്കും.

 

 

Latest News