റാസല്‍ഖൈമയില്‍ ആഡംബര കാര്‍ കത്തിയമര്‍ന്നു

റാസല്‍ഖൈമ- അല്‍ ബീഹ് താഴ്‌വരയില്‍ ആഡംബര കാറിന് തീപ്പിടിച്ചു. കാറിനെ പൂര്‍ണമായും വിഴുങ്ങി അഗ്നിനാളങ്ങള്‍ ഭീതി വിതച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
നിമിഷങ്ങള്‍ക്കകം തീ ആളിപ്പടരുകയായിരുന്നെന്ന് സിവില്‍ ഡിഫന്‍സ് പറഞ്ഞു. കാറിന്റെ എന്‍ജിന്‍ ഭാഗത്താണ് ആദ്യം തീ കണ്ടത്. നിമിഷങ്ങള്‍ക്കകം കാര്‍ മൊത്തം കത്തിയമര്‍ന്നു.
ആര്‍ക്കും അപായമില്ല. ചൂടുകാലത്ത് വേണ്ടത്ര മെയിന്റനന്‍സ് ഇല്ലാതെ വാഹനങ്ങള്‍ റോഡിലിറക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

Latest News