എം.ഐ. ഷാനവാസ് എം.പിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു

കല്‍പറ്റ-കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു വിധേയനായി ചെന്നൈയിലെ ഡോ.റില ഇന്‍സ്റ്റിറ്റിയൂട്ട് ആന്‍ഡ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുന്ന എം.ഐ. ഷാനവാസ് എം.പിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി അദ്ദേഹത്തോടൊപ്പമുള്ള കെ.പി.സി.സി മെമ്പര്‍ വി.എ. മജീദ് അറിയിച്ചു.
ഇക്കഴിഞ്ഞ രണ്ടിനാണ് ഷാനവാസിന് കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയത്. തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളില്‍ ഗുരുതരാവസ്ഥയിലായിരുന്നു. വെന്റിലേറ്ററിലുള്ള ഷാനവാസിന്റെ രക്തസമ്മര്‍ദം ഇപ്പോള്‍ സാധാരണനിലയിലാണ്. മരുന്നു നല്‍കുന്നതിനാല്‍ മയക്കത്തില്‍ തുടരുകയാണ്. രണ്ടാഴ്ചക്കുള്ളില്‍ എം.പിയുടെ ശാരീരികാവസ്ഥയില്‍ കാര്യമായ പുരോഗതി ഉണ്ടാകുമെന്നാണ് ചികിത്സക്കു നേതൃത്വം നല്‍കുന്ന ഡോ.മുഹമ്മദ് റില അഭിപ്രായപ്പെട്ടതെന്നും മജീദ് പറഞ്ഞു.

 

Latest News