ട്രെയ്‌നില്‍ സഹയാത്രികന്റെ പുകവലി എതിര്‍ത്ത ഗര്‍ഭിണിയെ കഴുത്ത് ഞെരിച്ച് കൊന്നു

ഷാജഹാന്‍പൂര്‍- ഓടിക്കൊണ്ടിരുന്ന ട്രെയ്‌നില്‍ ഒരെ ബോഗിയില്‍ സമീപത്തിരുന്ന് പുകവലിക്കുന്നത് എതിര്‍ത്ത ഗര്‍ഭിണിയായ യുവതിയെ സഹയാത്രികന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പഞ്ചാബ്-ബിഹാര്‍ ജാലിയന്‍വാല എക്‌സ്പ്രസിന്റെ ജനറല്‍ കമ്പാര്‍ട്‌മെന്റിലെ യാത്രക്കാരനാണ് സഹയാത്രികയെ കൊലപ്പെടുത്തിയത്. ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. സോനു യാദവ് എന്നയാളുടെ അക്രമത്തിനിരയായ 45കാരി ചിനാത് ദേവി കുടുംബ സമേതം ബിഹാറിലേക്ക് പോകുകയായിരുന്നു. ട്രെയന്‍ ഷാജഹാന്‍പൂരിലെത്തിയ ഉടന്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കലും മരണം നേരത്തെ സംഭവിച്ചിരുന്നു. സമീപത്തെ സീറ്റിലിരുന്ന് പുകവലിച്ചത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. പുകവലി എതിര്‍ത്തതിന് സോനു യാദവ് ചിനാത് ദേവിയുമായ വാഗ്വാദമുണ്ടാകുകയും ഇത് അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
 

Latest News