മാഡിയും അനുഷ്‌കയും ഒന്നിക്കുന്നു 

തമിഴകത്തിന്റെ പ്രിയ താരം മാധവന്റെ നായികയാവാന്‍ വീണ്ടും തയ്യാറെടുത്ത് അനുഷ്‌ക ഷെട്ടി. മാഡിയും അനുഷ്‌കയും വീണ്ടും ഒന്നിക്കുന്നു.  തെലുങ്ക് ചിത്രത്തിലാണ് ഇവര്‍ ഒരുമിക്കുന്നത്. ഹേമന്ത് മധുകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇവര്‍ വീണ്ടും ജോഡികളാകുന്നത്.
കൊന വെങ്കട്, ഗോപി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 'സൈലന്‍സ്' എന്നാണ് താല്‍ക്കാലികമായി ചിത്രത്തിന് പേരിട്ടിരിക്കുന്നത്. യുഎസ്സില്‍ ആയിരിക്കും ചിത്രം ഭുരിഭാഗവും ചിത്രീകരിക്കുക. ഹോളിവുഡ് അഭിനേതാക്കളും ചിത്രത്തിലുണ്ടാകും. 2006 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം 'രെണ്ടു'വിലാണ് ഇവര്‍ ഒന്നിച്ചത്.

Latest News