വേശ്യാവൃത്തിക്ക് പിടിയിലായത് അക്കൗണ്ടന്റ്, ദുബായ് പോലീസിന്റെ സ്റ്റിംഗ് ഓപറേഷന്‍

ദുബായ്- വേശ്യാവൃത്തിക്ക് ഹോട്ടല്‍ മുറിയിലെത്തിയ 36 കാരിയായ പാക്കിസ്ഥാനി യുവതി പോലീസിന്റെ സ്റ്റിംഗ് ഓപറേഷനില്‍ പിടിയിലായി. ഇവരെ കോടതിയില്‍ ഹാജരാക്കി.
ഇവര്‍ വേശ്യാവൃത്തി നടത്തുന്നതായി വിവരം ലഭിച്ച പോലീസ് ചാരന്‍, ക്ലയന്റ് എന്ന രീതിയില്‍ ഇവരെ ബന്ധപ്പെട്ട് ഇടപാട് ഉറപ്പിക്കുകയായിരുന്നു. 2000 ദിര്‍ഹം പ്രതിഫലം വാഗ്ദാനം ചെയ്തു. പറഞ്ഞ സമയത്ത് തന്നെ ഇവര്‍ ടാക്‌സിയില്‍ ഹോട്ടലിലെത്തി. പണം വാങ്ങിയ ശേഷം മുറിയിലേക്ക് പോയി വസ്ത്രം മാറുന്ന സമയത്ത് വനിതാ പോലീസ് എത്തി പിടികൂടുകയായിരുന്നു. പോലീസ് ചാരനില്‍നിന്ന് വാങ്ങിയ പണം ഇവരില്‍നിന്ന് കണ്ടെടുത്തു.
കോടതിയില്‍ ഹാജരാക്കിയ ഇവരുടെ കേസില്‍ ഈ മാസം 23 ന് വിധിപറയും. ഏതാനും മാസമായി താന്‍ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന യുവതി പറഞ്ഞു.

 

 

Latest News