കോഴിക്കോട്- അഴീക്കോട് എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായി കെ.എം. ഷാജിയുടെ നിയമസഭാംഗത്വം ്ത്രിശങ്കുവിലാക്കിയ വിവാദ ലഘുലേഖയെ കുറിച്ചുള്ള സംശയങ്ങള്‍ വീണ്ടും ഉയരുന്നു. മുസ്ലിം ലീഗ് ഔദ്യോഗികമായി പുറത്തിറക്കാറുള്ള തെരഞ്ഞെടുപ്പ് പ്രചാരണ ലഘുലേഖകളില്‍ നിന്നും ഏറെ വ്യത്യസ്തവും മതവിശ്വാസികളെ മാത്രം അഭിസംബോധന ചെയ്യുന്നതുമായി ഈ ലഘുലേഖയിലെ ഉള്ളടക്കം ചൂണ്ടിക്കാട്ടിയാണ് ഇടതു പക്ഷ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം.വി നികേഷ് കുമാറിന്റെ പരാതി. വര്‍ഗീയത ഉപയോഗിച്ച് വോട്ടു നേടി എന്നതായിരുന്നു പരാതി. ആ ലഘുലേഖയുടെ ആദ്യ ഭാഗം ഇങ്ങനെയാണ്:
പരിഷ്‌കരിച്ച മലയാളം ന്യൂസ് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം
'അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹി വബറക്കാത്തുഹു.
ബിസ്മില്ലാഹി റഹ്മാനി റഹീം.
കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല്‍ അമുസ്ലീങ്ങള്‍ക്ക് സ്ഥാനമില്ല. അന്ത്യനാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കുകയില്ല. അവര്‍ ചെകുത്താന്റെ കൂടെ അന്തി ഉറങ്ങേണ്ടവരാണ്. അഞ്ചുനേരം നിസ്‌ക്കരിച്ച് നമ്മള്‍ക്കു വേണ്ടി കാവല്‍ തേടുന്ന ഒരു മുഹ്മിനായ കെ. മുഹമ്മദ് ഷാജി എന്ന കെ.എം ഷാജിയെ വിജയിപ്പിക്കാന്‍ എല്ലാ മുഹ്മിനീങ്ങളും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക.' ശേഷം ഒരു ഖുര്‍ആന്‍ സൂക്തവും ചേര്‍ത്തിട്ടുണ്ട്.
തെരഞ്ഞെടുപ്പു സാഹചര്യങ്ങളില്‍ സാധാരണ വിശ്വാസികള്‍ ഉപയോഗിക്കുന്ന ഭാഷയിലല്ല ഇതെന്ന് വ്യക്തമാണ്. തീര്‍ത്തും അപ്രസക്തമായ പ്രയോഗങ്ങളും ഉള്‍പ്പെട്ട ഈ ലഘുലേഖ എങ്ങനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്ത പ്രചാരണ സാമഗ്രികളില്‍ ഉള്‍പ്പെട്ടുവെന്നതിനെ കുറിച്ചും ഷാജി തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ ലഘുലേഖയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് സി.പി.എം ആണോ എന്ന് സംശയമുണ്ടെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍ ആവശ്യപ്പെട്ടു.
വര്‍ഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ പരസ്യമായ നിലപാടെടുക്കുകയും അത് ജീവിച്ചു കാണിക്കുകയും ചെയ്ത തനിക്കെതിരെ വര്‍ഗീയ ആരോപണം ഉയര്‍ന്നതില്‍ ദുഖമുണ്ടെന്ന് ഷാജി പറഞ്ഞു. ഇരുപത് ശതമാനത്തോളം മാത്രം മുസ്ലിം ജനസംഖ്യയുള്ള മണ്ഡലത്തില്‍ നിന്ന് ജയിച്ചത് മതേതര വിശ്വാസികളുടെ വോട്ടു കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അയോഗ്യനാക്കിയ വിധി ഹൈക്കോടതി തന്നെ താല്‍ക്കാലികമായി സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും നിയമ പേരാട്ടം സുപ്രീം കോടതിയിലെത്തിയിരിക്കുകയാണ്. ഹൈക്കോടതി വിധിക്കെതിരെ ഉടന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും ഷാജി വ്യക്തമാക്കി.







