ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ടു പീസ് തന്റേതു തന്നെയെന്ന് നടിയും കമല്‍ഹാസന്റെ മകളുമായ അക്ഷര ഹാസന്‍. ഫോണ്‍ ഹാക്ക് ചെയ്താകാം ചിത്രങ്ങള്‍ ചോര്‍ത്തിയതെന്നാണ് കരുതുന്നത്. അടിവസ്ത്രമണിഞ്ഞുള്ള അക്ഷരയുടെ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
മീടു ക്യാമ്പയ്‌നുകളുമായി ഒരു ദേശം തന്നെ ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ ഇവിടെ കുറച്ചാളുകള്‍ ഒരു പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവെച്ച് ആനന്ദം കണ്ടെത്തുകയാണ് -അക്ഷര പ്രതികരിച്ചു. കഴിഞ്ഞ ദിവസം എന്റെ ചില സ്വകാര്യചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തു വരികയുണ്ടായി. ആരാണ് ഇത് ചെയ്തതെന്നോ അത് എന്തിനാണെന്നോ എനിക്കറിയില്ല. ലൈംഗികവൈകൃത്യമുള്ള ആരോ അയാളുടെ ആനന്ദത്തിനു വേണ്ടി ഒരു പെണ്‍കുട്ടിയെ ഇരയാക്കുന്നത് വേദനിപ്പിക്കുന്നു.
ഈ ചിത്രങ്ങള്‍ പിന്നീട് മറ്റുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് ഭയപ്പെടുത്താന്‍ നോക്കുകയാണ്. നിങ്ങള്‍ എല്ലാവരും ഇതില്‍ പങ്കുചേര്‍ന്നു. ഈ വിഷയത്തില്‍ മുംബൈ പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്. ഇത് ചെയ്തയാളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം-അക്ഷര പറഞ്ഞു.