ഷാര്‍ജ- അല്‍സിജ്ജയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ ഇന്ത്യന്‍ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
തൂങ്ങിനില്‍ക്കുന്നത് കണ്ടയുടന്‍ ഇയാളെ രക്ഷപ്പെടുത്താനായി താന്‍ ശ്രമിച്ചെന്നും എന്നാല്‍ അഴിച്ചെടുത്തപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നെന്നും ഇയാളുടെ സഹതാമസക്കാരന്‍ പറഞ്ഞു. പോലീസ്, ഫോറന്‍സിക് വിദഗ്ധര്‍ താമസസ്ഥലത്ത് പരിശോധന നടത്തി. 25 വയസ്സുള്ള തൊഴിലാളിയാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.