Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

42 കാരി സുസ്മിതയും 27കാരന്‍  ബോയ് ഫ്രണ്ടും വിവാഹതിരാവുന്നു 

ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ വുമണ്‍ ആയ മുന്‍ വിശ്വസുന്ദരി സുസ്മിതാ സെന്‍ വിവാഹജീവിതത്തിലേയ്ക്ക്. സിനിമയില്‍ തിരക്കുകുറഞ്ഞ സുസ്മിത ഫാഷന്‍ ലോകത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. വിവാഹം താല്‍പ്പര്യമില്ലെന്ന് മുമ്പ് പറഞ്ഞിട്ടുള്ള സുഷ് രണ്ടു പെണ്‍മക്കളെ ദത്തെടുത്ത് വളര്‍ത്തുന്നുണ്ട്. എന്നാലിപ്പോള്‍ താരം വിവാഹിതയാകുന്നു എന്ന പുതിയ വാര്‍ത്തയാണ് ഈ ദീപാവലിയ്ക്കു പുറത്തു വന്നത്. 27കാരനായ ഫാഷന്‍ മോഡല്‍ റോഹ്മന്‍ ഷാല്‍ ആണ് ബോയ്ഫ്രണ്ട്. 42കാരിയായ സുസ്മിതയും 27കാരനായ റോഹ്മാന്‍ ഷാലും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇത് പരസ്യമായി അംഗീകരിച്ചിരുന്നില്ല. ഇപ്പോള്‍ മക്കള്‍ക്കും ബോയ്ഫ്രണ്ടിനും ഒപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ദത്തുപുത്രിമാരായ അലീഷയ്ക്കും റെനിയ്ക്കും ഒപ്പം ഇത്തവണ ദീപാവലി ആഘോഷിക്കാന്‍ രോഹ്മന്‍ ഷാലും എത്തിയിരുന്നു.ഇതിനോടകം വൈറലായിക്കഴിഞ്ഞു. റോഹ്മാനൊപ്പമുളള ചിത്രങ്ങള്‍ നേരത്തെയും സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചിട്ടുണ്ട്. അതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പരന്നത്. ഒരു ഫാഷന്‍ ഷോയില്‍ വച്ചാണ് ഇവര്‍ പരിചയപ്പെട്ടതും സുഹൃത്തുക്കളായതും. അധികം വൈകാതെ 42 കാരിയായ സുസ്മിത വിവാഹം സംബന്ധിച്ച വിവരവും ഔദ്യോഗികമായി അറിയിച്ചേക്കുമെന്നാണ് സൂചന. 33കാരനായ അര്‍ജ്ജുന്‍ കപൂര്‍ 45കാരിയായ മല്ലിക അറോറ ഖാനെ വിവാഹം കഴിക്കാനൊരുങ്ങുകയാണ് എന്ന് അടുത്തിടെ വാര്‍ത്ത വന്നിരുന്നു. ബോളിവുഡ് നടിമാര്‍ തങ്ങളേക്കാള്‍ വളരെ ചെറുപ്പമുള്ള യുവാക്കളെ കല്യാണം കഴിക്കുന്നതാണ് പുതിയ ട്രെന്റ്.

Latest News