Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗവർണറെയും കോടതിയെയും  സമീപിക്കും- കെ.പി.എ. മജീദ്

മലപ്പുറം-മന്ത്രി ഡോ. കെ.ടി. ജലീലിനെതിരെ ഉയർന്ന ബന്ധുനിയമന പ്രശ്‌നത്തിൽ കടുത്ത നിലപാടുമായി ലീഗ്. മന്ത്രിയുടെ ബന്ധുവിനെ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജറായി നിയമിച്ചതിനെതിരെ യൂത്ത് ലീഗ് ഉയർത്തിയ ആരോപണങ്ങൾക്കു ഉറച്ച പിന്തുണയുമായി  മുസ്‌ലിം ലീഗ് രംഗത്തെത്തി. മന്ത്രിക്കെതിരെ ഉയർന്ന ആരോപണവുമായി ബന്ധപ്പെട്ടു മുസ്‌ലിംലീഗ് ഗവർണറെ കാണുമെന്നും  കോടതിയെ സമീപിക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി ജലീലിന്റെ നടപടി  സത്യപ്രതിജ്ഞ ലംഘനമായതിനാൽ മന്ത്രിസഭയിൽ നിന്നു നീക്കണമെന്നാവശ്യപ്പെട്ടാണ് ഗവർണറെ സമീപിക്കുകയെന്ന് മജീദ് പറഞ്ഞു. നിയമപരമായി എന്തൊക്കെ ഇക്കാര്യത്തിൽ ചെയ്യാമെന്നു നിയമവിദഗ്ധരുമായി ചർച്ച ചെയ്യും. മുഖ്യമന്ത്രി തന്നെ ഈ വിഷയത്തിൽ തിരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജലീലിന്റെ വെല്ലിവിളിയേറ്റെടുത്താണ് നിയമലംഘനത്തിനെതിരേ കോടതിയെ സമീപിക്കുന്നത്. ജലീൽ പറയുന്നതെല്ലാം വിവരക്കേടാണ്. ഒരു കാര്യത്തിൽ തെറ്റു സംഭവിച്ചാൽ തിരുത്താൻ തയാറാകാതെ അതിൽ കടിച്ചുതൂങ്ങിനിൽക്കുന്ന നിലപാടാണ് ജലീൽ തുടരുന്നത്. ജലീൽ രാജിവയ്ക്കുന്നതു വരെ മുസ്‌ലിംലീഗ് പ്രക്ഷോഭം തുടരുമെന്നും  മജീദ് പറഞ്ഞു. 

മൈനോറിറ്റി വികസനധനകാര്യ കോർപ്പറേഷനിലെ നിയമനവുമായി ബന്ധപ്പെട്ടു ജലീൽ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. നിലവിലുള്ള നിയമനങ്ങളുടെ എല്ലാ മാനദണ്ഡങ്ങളും മന്ത്രിസഭയോഗ തീരുമാനങ്ങളും ലംഘിച്ചതായി കാണാം. നേരത്തെ ഇ.പി. ജയരാജൻ നിയമനവിവാദത്തിനു ശേഷം 2016 ഒക്‌റ്റോബർ 13ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗതീരുമാനത്തിന്റെ നഗ്‌നമായ ലംഘനമാണിത്. പൊതുമേഖലാസ്ഥാപനങ്ങളിലെ നിയമനങ്ങൾക്കു വിജിലൻസ് ക്ലിയറൻസ് നിർബന്ധമാക്കാനും പൊതുമേഖലാ സ്ഥാപനങ്ങളിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, മാനേജിങ്ങ് ഡയറക്ടർ, ജനറൽ മാനേജർ തുടങ്ങിയ ഉന്നത നിയമനങ്ങളിലേക്കു ദേശീയതലത്തിൽ അംഗീകാരമുള്ള സാങ്കേതികവിദഗ്ധ സമിതിയെ ചുമതലപ്പെടുത്താനും തീരുമാനം കൈകൊണ്ടിരുന്നു. ഇത് സർക്കുലറാക്കി എല്ലാ പൊതുമേഖലാസ്ഥാപനങ്ങളെയും സർക്കാർ അറിയിക്കുകയും ചെയ്തു. ഇതെല്ലാം മന്ത്രി ജലീൽ മറികടന്നിരിക്കുകയാണെന്നു മജീദ് പറഞ്ഞു. ഡെപ്യൂട്ടേഷനിൽ നിലവിലുള്ള ജനറൽ മാനേജറെ മാറ്റിയാണ് മന്ത്രി ബന്ധുവിനെ നിയമിച്ചത്. സർക്കാർ വ്യവസ്ഥകൾ അനുസരിച്ച് മാത്രമേ ഡെപ്യൂട്ടേഷൻ നിയമനം നടത്താനാകൂവെന്ന ചട്ടവും ലംഘിച്ചിരിക്കുന്നു- കെ.പി.എ. മജീദ് ചൂണ്ടിക്കാട്ടി. 


 

Latest News