Sorry, you need to enable JavaScript to visit this website.

പോത്തിനെ മലര്‍ത്തിയടിച്ച് ടൊവിനോ 

ടൊവിനോ തോമസും നിമിഷ സജയനും അനു സിത്താരയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഒരു കുപ്രസിദ്ധ പയ്യന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. നവംബര്‍ 9നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ദീപാവലി ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
'ഒഴിമുറി','തലപ്പാവ്' എന്നീ ചിത്രങ്ങള്‍ക്കു ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന 'ഒരു കുപ്രസിദ്ധ പയ്യന്‍' കേരളത്തെ നടുക്കിയ ഒരു യഥാര്‍ത്ഥ കൊലപാതകത്തെ ആസ്പദമാക്കിയുള്ളതാണ്. ജലജ എന്ന കഥാപാത്രത്തെ അനുവും, ഹന്ന എലിസബത്ത് എന്ന കഥാപാത്രത്തെ നിമിഷയും അവതരിപ്പിക്കുന്നു. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജീവന്‍ ജോബ് തോമസാണ്. ശരണ്യ പൊന്‍വണന്‍, ബാലു വര്‍ഗീസ്, ലിജോമോള്‍ ജോസ്, നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, പശുപതി, അലന്‍സിയര്‍, സുധീര്‍ കരമന, ഉണ്ണിമായ, സുജിത്ത് ശങ്കര്‍, സിബി തോമസ്, മഞ്ജു വാണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

Latest News