റിയാദ്- തലസ്ഥാന നഗരിയില്‍നിന്ന് 260 കിലോമീറ്റര്‍ അകലെ വടക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സുല്‍ഫിയിലെ ഒരു ബാര്‍ബര്‍ ഷോപ്പിലേക്ക് കാര്‍ ഇടിച്ചുകയറി. സലൂണില്‍ നല്ല തിരക്കുള്ള സമയത്താണ് ചില്ലിട്ട വാതില്‍ തകര്‍ത്ത് വാഹനം കടയിലേക്ക് പാഞ്ഞു കയറിയത്. കടയില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ അപകടത്തിന്റെ വിഡിയോ ദൃശ്യമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.






