സ്‌കൂള്‍ വിദ്യാര്‍ഥികളെ വശീകരിച്ച് പീഡിപ്പിച്ചു; മലപ്പുറത്ത് 12 പേര്‍ക്കെതിരെ കേസ്

മഞ്ചേരി- പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ 12 പേര്‍ക്കെതിരെ  കേസ്.  പൂക്കോട്ടൂര്‍, അറവങ്കര, പുല്ലാര, വള്ളുവമ്പ്രം, മോങ്ങം എന്നീ പ്രദേശങ്ങളിലെ 12  പേര്‍ക്കെതിരെയാണ് മഞ്ചേരി പോലീസ് െേകസടുത്തത്.  2016 മുതല്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 18 വരെയാണ് വിദ്യാര്‍ത്ഥികള്‍ പീഡനത്തിനിരയായത്.  
പ്ലസ് വണ്‍ വിദ്യാര്‍ഥിയടക്കം നാല് കുട്ടികളെ സ്‌കൂളില്‍ പോകുന്ന സമയം പ്രതികള്‍ പണം നല്‍കി വശീകരിച്ച് പലതവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയരാക്കിയെന്നാണ് കേസ്.  വിദ്യാര്‍ഥികളിലെ സ്വഭാവമാറ്റം ശ്രദ്ധയില്‍പെട്ട അദ്ധ്യാപകര്‍ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു.  വീട്ടില്‍ നിന്ന് ഇറങ്ങുന്ന വിദ്യാര്‍ഥികള്‍ പലപ്പോഴും ക്ലാസ്സിലെത്തുന്നില്ലെന്നും മദ്യം, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി സംശയിക്കുന്നുവെന്നും ഇവരുടെ കൈവശം ധാരാളം പണം കാണുന്നതായും അധ്യാപകര്‍ രക്ഷിതാക്കളെ അറിയിച്ചിരുന്നു.
കുട്ടികളില്‍ സ്വഭാവമാറ്റവും പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നതും ശ്രദ്ധയില്‍പെട്ടതോടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനുമായി ബന്ധപ്പെടുകയായിരുന്നു.  ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ കൗണ്‍സിലിംഗിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.  ചൈല്‍ഡ് ലൈന്‍ നല്‍കിയ നിര്‍ദേശ പ്രകാരം നാലു പരാതികളിലായി ഏഴ് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  കൊണ്ടോട്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത 32 പോക്‌സോ കേസുകളിലും ഈ 12 പേര്‍ പ്രതികളാണ്.

 

Latest News