നിത്യാമേനോന്‍ ബോളിവുഡിലേക്ക് 

ബോളിവുഡിലേക്ക് ചുവട് വയ്ക്കാനൊരുങ്ങി യുവതാരം നിത്യാമേനോന്‍. മിഷന്‍ മംഗള്‍ എന്ന ചിത്രത്തിലൂടെയാണ് നിത്യ അരങ്ങേറ്റം കുറിക്കുന്നത്. സൂപ്പര്‍താരം അക്ഷയ്കുമാര്‍ നായകനാകുന്ന ചിത്രത്തില്‍ വന്‍ താര നിരയാനുള്ളത്. വിദ്യാബലന്‍, തപസി പന്നു, സോനാക്ഷി സിന്‍ഹ എന്നിവരാണ് മറ്റു നായികാതാരങ്ങള്‍. ഷര്‍മ്മാന്‍ ജോഷിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ട്വിറ്ററിലൂടെ അക്ഷയ് കുമാറാണ് ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണമായ മംഗള്‍യാനാണ് ചിത്രത്തിന്റെ പ്രമേയം. ഫോക്‌സ് ഫിലിംസും കേപ് ഓഫ് ഗുഡ് മൂവീസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജഗന്‍ സാക്ഷിയാണ്. പാഡ്മാന്റെ സംവിധായകന്‍ ബാല്‍കിയാണ് ചിത്രത്തിന്റെ കോപ്രൊഡ്യൂസര്‍. നവംബര്‍ മദ്ധ്യത്തോടെ മിഷന്‍ മംഗളിന്റെ ചിത്രീകരണം ആരംഭിക്കും.

Latest News