മനാമ- കേരളപ്പിറവിയോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളിലുടനീളം കേരള സര്‍ക്കാരിന്റെ മലയാളം മിഷന്‍ വിവിധ സംഘടനകളുമായി സഹകരിച്ച് മധുരം മലയാളം പരിപാടികള്‍ സംഘടിപ്പിച്ചുവരികയാണ്. ബഹ്‌റൈനില്‍ നടത്തിയ ഭൂമി മലയാളം' പരിപാടിയുടെ ഭാഗമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് മലയാള ഭാഷാപ്രതിജ്ഞയും സെമിനാറും സംഘടിപ്പിച്ചു.
പ്രസിഡന്റ് എഫ്.എം. ഫൈസല്‍ അധ്യക്ഷത വഹിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ അംബാസഡര്‍ സോമന്‍ ബേബി ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇ.എ. സലീം മുഖ്യപ്രഭാഷണം നടത്തി.
എ.എസ്.ജോസ്, പി. ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്‍റ് ജഗത് കൃഷ്ണകുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ ടോണി നെല്ലിക്കന്‍, സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, വൈസ് ചെയര്‍പഴ്‌സന്‍ മൃദുല ബാലചന്ദ്രന്‍, വനിതാ വിഭാഗം പ്രസിഡന്‍റ് റ്റിറ്റി വില്‍സണ്‍, ജയശ്രീ സോമനാഥ്, ട്രഷറര്‍ ബിജു മലയില്‍ എന്നിവര്‍ പ്രസംഗിച്ചു. മലയാള ഭാഷാ പരിജ്ഞാന പരീക്ഷയില്‍ ലീബാ രാജേഷ് വിജയിയായി.