കുവൈത്ത് സിറ്റി- ടാങ്കര്‍ റിപ്പയര്‍ ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ കൊല്ലം സ്വദേശി മരിച്ചു. തമിഴ്‌നാട് സ്വദേശികളായ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. 38 കാരനായ സുമിത് എബ്രഹാം ആണ് മിന അബ്ദുല്ലയിലുണ്ടായ അപകടത്തില്‍ മരിച്ചത്.
മുത്തുകുമാര്‍, ബാലമുരുകന്‍, ജമാലുദ്ദീന്‍, മാരിമുത്തു, മുഹമ്മദ് ഖമറുദ്ദീന്‍ എന്നിവരാണ് പരിക്കേറ്റ തമിഴ് തൊഴിലാളികള്‍.
സുമിതിന്റെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. സുമിയാണ് ഭാര്യ. ഏകമകള്‍ സ്റ്റെഫി.






