ഷാരൂഖ് ആരാധകന്‍  കഴുത്തറുത്ത് ആശുപത്രിയില്‍ 

താരങ്ങളോടുള്ള അതിരുവിട്ട ആരാധന പല കുഴപ്പങ്ങളും ഉണ്ടാക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഇഷ്ട താരമായ ഷാരൂഖ് ഖാന്റെ ദര്‍ശനം കിട്ടാത്തതില്‍ മനംനൊന്ത് സ്വയം കഴുത്തറത്ത് ഒരു ആരാധകന്‍. കഴിഞ്ഞ ദിവസം മുംബൈയിലെ ഷാരൂഖിന്റെ വീടിന് മുന്നിലാണ് ആരാധകന്‍ സ്വയം കഴുത്തറുത്തത്. ധാരാവിയില്‍ താമസക്കാരനായ മുഹമ്മദ് സലീം എന്ന ഇരുപത്തിയാറുകാരനാണ് കടുംകൈ ചെയ്തത്.
ഷാരൂഖിന്റെ വീട്ടിന് മുമ്പില്‍ കഴിഞ്ഞ ദിവസം നൂറുകണക്കിന് ആരാധകരാണ് അദ്ദേഹത്തെ കാണാന്‍ എത്തിയത്. സലീമും അവിടെ എത്തിയിരുന്നു. എന്നാല്‍ മൂന്ന് മണിക്കൂറോളം കാത്തുനിന്നിട്ടും ഷാരൂഖിനെ കാണാന്‍ സാധിച്ചില്ല. ഇതില്‍ മനം നൊന്താണ് സലീം കടും കൈ ചെയ്തതെന്ന് ബാന്ദ്ര സ്‌റ്റേഷന്‍ എസ്.ഐ. അറിയിച്ചു. സലീമിനെ ഉടന്‍ തന്നെ സമീപത്തു നിന്നവര്‍ ആശുപത്രിയിലെത്തിച്ചു. ബാബാ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന യുവാവ് അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഷാരൂഖിന്റെ 53ാം പിറന്നാളായിരുന്നു നവംബര്‍ രണ്ടിന്. പിറന്നാള്‍ ദിനത്തില്‍ ആരാധകരെ കാണാന്‍ ഷാരൂഖ് തന്റെ വസതിയായ മന്നത്തിന് മുന്നില്‍ എത്തിയിരുന്നു.

Latest News