ബച്ചനെ വെച്ച് സിനിമയെടുക്കാന്‍ പൃഥ്വീരാജ് 

അഭിനയത്തിനു അവധി കൊടുത്തു തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ ജോലികളിലാണ് പൃഥ്വിരാജ്. മോഹന്‍ലാലിനെ നായകനാക്കിയുള്ള ലൂസിഫര്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ തിരക്കിലാണ് പൃഥ്വി. ഇതിനിടയില്‍ ഫാന്‍സുമായി തത്സമയം സംവദിക്കാനും താരം സമയം കണ്ടെത്തി. ബോളിവുഡ് സിനിമയെടുക്കുമൊ എന്ന ചോദ്യത്തിന് മറുപടിയായി അമിതാഭ് ബച്ചനെ വച്ചൊരു സിനിമയെടുക്കാനാണ് ആഗ്രഹം എന്ന് പൃഥ്വിരാജ് മറുപടി പറഞ്ഞു.
എല്ലാവരെയും പോലെ താനും അമിതാഭ് ബച്ചന്റെ കടുത്ത ആരാധകനാണ്. എന്നെങ്കിലും ഒരു അവസരം കിട്ടിയാല്‍ ബച്ചനെ കണ്ട് സിനിമയെടുക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യും എന്ന് പൃഥ്വിരാജ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചനാണെന്നും പൃഥ്വിരാജ് പറഞ്ഞു.മോഹന്‍ലാല്‍ , മഞ്ജു വാര്യര്‍, ടെവിനോതോമസ്, വിവേക് ഒബ്രോയി, എന്നിവര്‍ കഥാപാത്രങ്ങളാവുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ലൂസിഫര്‍ . മുരളി ഗോപിയാണ് ലൂസിഫെറിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

Latest News