മീടൂ പോസ്റ്റുമായി ശോഭനയും 

മീടൂ പ്രഖ്യാപനവുമായി നടി ശോഭനയും. ഫേസ്ബുക്ക് പേജിലാണ് ശോഭനയുടെ പോസ്റ്റ് വന്നത്. മീ ടൂവെന്ന് ഹാഷ്ടാഗ് കുറിച്ച ശോഭന മറ്റ് കാര്യങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ പോസ്റ്റിട്ട് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ ഇത് വൈറലായി. വെക്കാതെ തന്നെ ശോഭന പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
പിന്നീട് മിനിറ്റുകള്‍ക്കകം അടുത്തൊരു പോസ്റ്റും ശോഭന ഫേസ്ബുക്കില്‍ കുറിച്ചു. അതില്‍ പക്ഷേ മീടു കാമ്പയിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
എന്നാല്‍, ഇപ്പോ പറഞ്ഞ കാര്യം ഞങ്ങള്‍ വിശ്വസിച്ചിട്ടില്ല, പറയാന്‍ വന്ന കാര്യം നിങ്ങളെന്തിനാണ് വിഴുങ്ങിയത്, ആരെയാണ് ഭയക്കുന്നത്, വരും ദിവസങ്ങളിലെങ്കിലും തുറന്ന് പറയണം എന്നിങ്ങനെയാണ് ശോഭനയുടെ രണ്ടാമത്തെ പോസ്റ്റിന് കമന്റായി ആരാധകര്‍ കുറിക്കുന്നത്.
ആദ്യ പോസ്റ്റില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളൊന്നുമില്ലാതെ 'മീടു' എന്നു മാത്രം പങ്കുവെച്ചത് ആരാധകരെ കുഴക്കിയിരുന്നു. ഇതിനു താഴെ എന്താ കാര്യം എന്നന്വേഷിച്ച് നിരവധി കമന്റുകളും വന്നു. എന്നാല്‍ കൂടുതലൊന്നും പറയാതെ താരം പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. മീടു കുടൂതല്‍ ശക്തമാവുന്നു എന്ന സൂചനയാണ് ശോഭനയെപോലുള്ള പ്രശ്‌സത കലാകാരികളും ഇതില്‍ ഭാഗഭാക്കാവുന്നതിലൂടെ ലഭിക്കുന്നതെന്നും വിലയിരുത്തലുണ്ട്.

Latest News