പതിനാലുകാരനെ പീഡിപ്പിച്ചു; കാസര്‍കോട്ട് നാല് പേര്‍ക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്- പതിനാലുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ നേരത്തേ 15 കാരനെ പീഡിപ്പിച്ച കേസില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്ത രണ്ട് പ്രതികളടക്കം നാല് പേര്‍ക്കെതിരേ കാസര്‍കോട് പോലീസ് കേസെടുത്തു.
നേരത്തേ കേസെടുത്ത മലപ്പുറം സ്വദേശി സാദിഖ്, തളങ്കര സ്വദേശി സെല്ലു എന്നിവര്‍ക്കും അടക്കത്ത്ബയലിലെ ഹനീഫ കണ്ടാലറിയാവുന്ന ടി.വി. മെക്കാനിക്ക് എന്നിവര്‍ക്കെതിരേയാണ് കാസര്‍കോട് നഗരപരിധിയില്‍ താമസിക്കുന്ന 14കാരന്റെ പരാതി പ്രകാരം കേസെടുത്തത്.
ഇവര്‍ ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു. നേരത്തേ നഗരപരിധിയിലെ 15 കാരനെ പീഡിപ്പിച്ച പരാതില്‍ ഏഴു പേര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. മൂന്നു പേരേ അറസ്റ്റ് ചെയ്തിരുന്നു. നാല് പേര്‍ ഒളിവിലാണെന്ന് എസ്.ഐ പി.അജിത്കുമാര്‍ പറഞ്ഞു.

 

Latest News