ട്രക്ക് മറിഞ്ഞ് മരിച്ച കാളികാവ് സ്വദേശി റഷീദിന്റെ മൃതദേഹം സൗദിയില്‍ മറവുചെയ്യും

മഹായില്‍- വാഹനാപകടത്തില്‍ മരിച്ച മലപ്പുറം മേലേ കാളികാവ് സ്വദേശി ഉള്ളാട്ടില്‍ അബ്ദുല്‍ റഷീദിന്റെ മൃതദേഹം സൗദി അറേബ്യയില്‍ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും ചൊവ്വാഴ്ച ഖബറടക്കം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബന്ധു യൂസുഫ് മലയാളം ന്യൂസിനോട് പറഞ്ഞു.
ഹോളോ ബ്രിക്‌സ് കമ്പനിയില്‍ ട്രക്ക് ഡ്രൈവറായി ജോലി നോക്കിയിരുന്ന റഷീദ് ശനിയാഴ്ചയാണ് അപകടത്തില്‍ മരിച്ചത്. കമ്പനി സ്ഥിതി ചെയ്യുന്ന ബുര്‍ക്കില്‍നിന്ന്  മാഹയിലിലേക്ക് വരുമ്പോള്‍ ട്രക്ക് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. മൃതദേഹം മഹായില്‍ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിലെത്തി.


മേലേകാളികാവിലെ പരേതനായ ഉള്ളാട്ടില്‍ അഹമ്മദ് ഹാജിയുടേയും റുഖിയയുടേയും മകനാണ്. അവധി കഴിഞ്ഞ നാട്ടില്‍നിന്നെത്തി 20 ാം ദിവസമാണ് അപകടം. ഭാര്യ: ബിന്‍സിയ. മകള്‍ അംന ഫാത്തിമ.

 

Latest News