നെയില്‍ പോളിഷിനു പകരം മെഹന്തി ഉപയോഗിക്കാന്‍ നിര്‍ദേശം


മലയാളം ന്യൂസ് ആപ്പ് പുതുമകളോടെ; സൗജന്യമായി ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം


ന്യൂദല്‍ഹി- നെയില്‍ പോളിഷ് ഒഴിവാക്കി മെഹന്തി ഉപയോഗിക്കണമെന്ന് ദയൂബന്ദിലെ ദാറുല്‍ഉലും പണ്ഡിതന്മാരുടെ നിര്‍ദേശം. സ്ത്രീകള്‍ നെയില്‍ പോളിഷ് ഉപയോഗിക്കുന്നത് ശരിയല്ലെന്നും പകരം മെഹന്തിയാണ് ഉചിതമെന്നും മുഫ്തി ഇശ്‌റാര്‍ ഗൗറ എ.എന്‍.ഐ വര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

വിവിധ പ്രശ്‌നങ്ങളില്‍ ഉത്തര്‍പ്രദേശിലെ സഹാറന്‍പുരില്‍ സ്ഥിതി ചെയ്യുന്ന ദയൂബന്ദിലെ പണ്ഡിതന്മാര്‍ നല്‍കാറുള്ള മറുപടികള്‍ ദാറുല്‍ ഉലൂം മതിവിധികളായാണ് (ഫത് വ) വിശേഷിപ്പിക്കാറുള്ളത്. സെല്‍ഫികളും ഫോട്ടോകളും വാട്‌സാപ്പ്, ട്വിറ്റര്‍, ഫെയ്‌സ് ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് നേരത്തെ ദയൂബന്ദ് പണ്ഡിതന്മാര്‍ നിര്‍ദേശിച്ചിരുന്നു.

 

Latest News