കോഴിക്കോട്- കോൺഗ്രസിൽനിന്നും സി.പി.എമ്മിൽനിന്നും കൂടുതൽ പേർ ബി.ജെ.പിയിൽ ചേരുമെന്ന പ്രസ്താവനുമായി പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. തിങ്കളാഴ്ച്ച പത്തനംതിട്ടയിൽ നടക്കുന്ന പരിപാടിയിൽ ഇരുപാർട്ടികളിൽനിന്നുള്ള 12 പേർ ബി.ജെ.പിയിൽ ചേരുമെന്നും പിള്ള പറഞ്ഞു. എസ്.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റ്, കോൺഗ്രസ് മുൻ ജില്ലാ ഭാരവാഹി, എൽ.ഡി.എഫ് ലോക്കൽ കൺവീനർ എന്നിവർ പാർട്ടിയിൽ ചേരുമെന്നാണ് ശ്രീധരൻ പിള്ളയുടെ അവകാശവാദം. കെ.പി.സി.സി ഭാരവാഹികൾ വരെ തന്നെ സമീപിക്കുന്നുണ്ടെന്നും എന്നാൽ ഇവരെ പാർട്ടി ദേശീയ പ്രസിഡന്റ് അമിത്ഷായുടെ അടുത്തേക്കാണ് അയക്കുന്നതെന്നും പിള്ള പറയുന്നു.






