റിയാദ്- നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ വിഛേദിച്ച വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കുന്നതിന് 200 റിയാൽ പിഴയും 300 റിയാൽ സർവീസ് ചാർജും നൽകേണ്ടിവരുമെന്ന് വൈദ്യുതി റഗുലേറ്ററി അതോറിറ്റി ഗവർണർ അബ്ദുല്ല അൽശഹ്‌റി അറിയിച്ചു. മീറ്റർ റീഡിംഗും ചിത്രവും എടുത്ത ശേഷം നിയമലംഘനം വിശദീകരിക്കുന്ന നോട്ടീസ് പതിച്ച ശേഷമാണ് കണക്ഷൻ വിഛേദിക്കുക. പിന്നീട് കണക്ഷൻ പുനഃസ്ഥാപിക്കുമ്പോൾ വീണ്ടും റീഡിംഗും ഫോട്ടോയും എടുക്കും. ഇതിനുള്ള പിഴ 200 റിയാലും സർവീസ് ചാർജ് 300 റിയാലുമായിരിക്കും നൽകേണ്ടി വരിക. ഇലക്ട്രിസിറ്റി ബില്ലിൽ ഇതു രേഖപ്പെടുത്തിയിട്ടുണ്ടാകും.