ആന്ധ്രയില്‍ അധ്യാപകന്‍ വിദ്യാര്‍ഥിനിയുടെ കഴുത്ത് മുറിച്ചു

ഹൈദരാബാദ്- ആന്ധ്രാപ്രദേശിലെ കര്‍ണൂലില്‍ അധ്യാപകന്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കഴുത്ത് മുറിച്ചു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നാലെ ബ്ലേഡ് കൊണ്ട് സ്വയം കഴുത്ത് മുറിക്കാന്‍ ശ്രമിച്ച 25 കാരനായ അധ്യാപകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തന്റെ ആഗ്രഹത്തിനു  വഴങ്ങാതായതോടെ അധ്യാപകന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അക്രമം കാട്ടുകയായിരുന്നു. ബംഗാര്‍പേട്ടയിലെ റോക്‌വെല്‍ ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപകന്‍ ശങ്കറാണ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാളെ ജോലിയില്‍നിന്ന് പിരിച്ചുവിട്ട് വിദ്യാഭ്യാസ മന്ത്രി ഖന്ധ ശ്രീനിവാസ് ഉത്തരവിട്ടു.
വീട്ടിലെത്തി അതിക്രമത്തിനു മുതിര്‍ന്ന അധ്യാപകനെ പെണ്‍കുട്ടി ചെറുക്കുകയായിരുന്നു. വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ശങ്കറിനെ പിടികൂടി കൈകാര്യം ചെയ്ത ശേഷം പോലീസില്‍ ഏല്‍പിച്ചു.
ഒരു വര്‍ഷമായി പെണ്‍കുട്ടിയെ ശങ്കര്‍ ശല്യം ചെയ്തുവരികയാണെന്ന് വീട്ടുകാര്‍ പറയുന്നു. പെണ്‍കുട്ടിയുടെ അമ്മ നേരത്തെ ഇയാളെ താക്കീത് ചെയ്തിരുന്നു.

 

Latest News