അടിച്ചു മോനേ.....20 കോടിയുടെ ഭാഗ്യസമ്മാനവുമായി പത്തനംതിട്ടക്കാരന്‍

അബുദാബി- 20 കോടി രൂപയുടെ ഭാഗ്യസമ്മാനവുമായി പത്തനംതിട്ടക്കാരന്‍ അബുദാബിയില്‍. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് റാന്നി സ്വദേശിയും ദുബായിലെ അല്‍ ഷഫര്‍ ജനറല്‍ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ഡ്രാഫ്റ്റ്‌സുമാനുമായ ബ്രിറ്റി മാര്‍ക്കോസിനാണ് ഒരു കോടി ദിര്‍ഹം സമ്മാനമായി ലഭിച്ചത്. അഞ്ചാം തവണ എടുത്ത ടിക്കറ്റിലൂടെയാണ് (208011) ഭാഗ്യം കൈവന്നത്.
സമ്മാനത്തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. എങ്കിലും സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. കമ്പനിയിലെ പ്രോജക്ട് തീരാന്‍ നാല് മാസം ബാക്കിയുണ്ട്. അതിന് ശേഷമേ അതേക്കുറിച്ച് ചിന്തിക്കൂവെന്ന് ബ്രിറ്റി മാര്‍ക്കോസ് പറഞ്ഞു.  പത്തു വിജയികളില്‍ ഒന്‍പതും ഇന്ത്യക്കാരാണ്. ഇതില്‍ ഏറെയും മലയാളികളും.


വാർത്തകൾക്കായി മലയാളം ന്യൂസ് ഒഫിഷ്യൽ വാട്‌സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക


ബിഗ് ടിക്കറ്റില്‍നിന്ന് സമ്മാനമടിച്ചുവെന്ന വിവരം ആദ്യം ഉള്‍ക്കൊള്ളാനായില്ല. വിവരം പ്രചരിച്ചതോടെ സുഹൃത്തുക്കള്‍ അഭിനന്ദനങ്ങളുമായെത്തി. വാരാന്ത്യ അവധി കഴിഞ്ഞ് കമ്പനിയിലെത്തുമ്പോള്‍ സഹപ്രവര്‍ത്തകരോടൊപ്പം ഭാഗ്യം ആഘോഷിക്കാനൊരുങ്ങുകയാണ് ബ്രിറ്റി.

 

Latest News