മനാമ- ബഹ്‌റൈന്റെ ദേശീയ വിമാനകമ്പനിയായ ഗള്‍ഫ് എയര്‍, പുറത്താക്കിയ ബഹ്‌റൈനി ജീവനക്കാരെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചു. കമ്പനി നഷ്ടത്തിലായതിനെത്തുടര്‍ന്നാണ് നൂറോളം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന അസാധാരണ ബോര്‍ഡ് യോഗമാണ് ഇവരെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.
ബുധനാഴ്ചയാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. സമ്മര്‍ദത്തെ തുടര്‍ന്ന് ഒറ്റ ദിവസം കൊണ്ടുതന്നെ കമ്പനിക്ക് തീരുമാനം തിരുത്തേണ്ടി വന്നു. തദ്ദേശീയരെ കൂട്ടത്തോടെ പിരിച്ചുവിട്ടത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. ജീവനക്കാരുടെ അവകാശങ്ങള്‍ പരിരക്ഷിക്കുന്നത് സംബന്ധിച്ച് കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് ഗള്‍ഫ് എയര്‍ പ്രസ്താവനയില്‍ പറഞ്ഞു.