Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബിജു മേനോന്റെ 'ആദ്യ രാത്രി' വരുന്നു 

ബിജുമേനോന് നായകനായി മൈലേജ് നേടിക്കൊടുത്ത ചിത്രമായിരുന്നു സൂപ്പര്‍ഹിറ്റായ വെള്ളിമൂങ്ങ. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിച്ചിരുന്നു. ജിബു ജേക്കബ് പിന്നീട് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രവും സൂപ്പര്‍ഹിറ്റായിരുന്നു. ഇപ്പോഴിതാ നാലുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ബിജു മേനോനും ജിബു ജേക്കബും ഒന്നിക്കുന്നു. ബിജു മേനോന്‍ തന്നെയാണ് ആദ്യരാത്രി എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തെ കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ പുറത്തു വിട്ടത്.
'കഴിഞ്ഞ നാല് വര്‍ഷമായി എന്റെ ഒരുപാടു സുഹൃത്തുക്കളും പ്രേക്ഷകരും ചോദിക്കുന്ന ഒരേ ചോദ്യം… എന്നാണ് ഇനി നിങ്ങള്‍ ഒരുമിച്ച് ഒരു ചിത്രം?' അത്രമാത്രം സ്‌നേഹം ഞങ്ങള്‍ ഒരുമിച്ച ആദ്യ സിനിമയായ ആ കൊച്ചുചിത്രത്തിന് പ്രേക്ഷകര്‍ നല്‍കി..
ഒരുപാട് സന്തോഷത്തോടെ, അതിലേറെ പ്രതീക്ഷയോടെ നിങ്ങളെ അറിയിക്കുന്നു... 'മാമച്ചനെ' സമ്മാനിച്ച 'വെള്ളിമൂങ്ങ'യ്ക്കു ശേഷം ഞാനും എന്റെ പ്രിയ സുഹൃത്തും സംവിധായകനുമായ ജിബു ജേക്കബും ഒരുമിക്കുന്ന, സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം…'ആദ്യരാത്രി' എല്ലാ സുഹൃത്തുക്കളും പ്രേക്ഷകരും കൂടെയുണ്ടാകും എന്ന പ്രതീക്ഷയോടെ...ബിജു മേനോന്‍ '. ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് ഷാരിസും ജെബിനുമാണ്. ഛായാഗ്രഹണം ശ്രീജിത്ത് നായര്‍. ബിജിബാലാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ബിജുമേനോന്റേതായി അടുത്തിടെ പുറത്തുവന്ന ചിത്രങ്ങള്‍ പടയോട്ടവും ആനക്കള്ളനുമാണ്.

Latest News