ദുബായ്- വീടിനു മുന്നിലൊരു കൂറ്റന്‍ പതാക സ്ഥാപിച്ചിട്ടും ഹുമൈദിന് തൃപ്തിയായില്ല. യു.എ.ഇ പതാകദിനം നാടെങ്ങും ആഘോഷിക്കുമ്പോള്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ഹുമൈദിന്റെ മോഹം ഒടുവില്‍ ചെന്നെത്തിയത് വീടു മുഴുവന്‍ പതിനായിരക്കണക്കിന് കൊച്ചു പതാകകളില്‍ അലങ്കരിക്കുക എന്ന ആശയത്തിലാണ്. യു.എ.ഇ പതാകദിനത്തില്‍ ദേശമെങ്ങും ശ്രദ്ധിക്കപ്പെടാന്‍ ഈ ഉമ്മുല്‍ ഖുവൈന്‍ സ്വദേശിയെ ഇത് സഹായിച്ചു.
വീടും അതോടനുബന്ധിച്ച മജ്‌ലിസും യു.എ.ഇയുടെ വര്‍ണപതാകകളില്‍ കുളിച്ചതോടെ സന്ദര്‍ശകരുടെ തിരക്കായി. നാലു വര്‍ഷമായി ഹുമൈദ് ദേശീയ ദിനത്തില്‍ വീട് വ്യത്യസ്തമായി അലങ്കരിച്ചു വേറിട്ട കാഴ്ച സമ്മാനിക്കാറുണ്ട്. ഇത്തവണ വീടും പരിസരവും പുതുമയുള്ളതാക്കാന്‍ 1.40 ലക്ഷം വര്‍ണക്കൊടികള്‍ ഉപയോഗിച്ചു. 30 ദിവസത്തെ പ്രയത്‌നം കൊണ്ടാണു വീട് ദേശീയ പതാകകള്‍ പൂത്ത സമുച്ചയമാക്കി മാറ്റിയതെന്നു ഹുമൈദ് പറഞ്ഞു.
വീടിന്റെ വര്‍ണക്കാഴ്ച കാണാന്‍ എത്തുന്നവര്‍ക്ക് ചൂടുള്ള ഗഹ്‌വയും പിന്നെ അറേബ്യന്‍ ദേശാഭിമാന ഗാനങ്ങള്‍ കോര്‍ത്തൊരുക്കിയ സംഗീത വിരുന്നും.






