Sorry, you need to enable JavaScript to visit this website.

നാളെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്  കുഞ്ചാക്കോ ബോബന്റെ വക സ്വര്‍ണം 

നവംബര്‍ 2 കുഞ്ചാക്കോ ബോബന്റെ ജന്മദിനമാണ്. ഇത്തവണ പിറന്നാള്‍ ദിനം മധുരിക്കുന്ന ഓര്‍മ്മയാക്കാനാണു താരം തീരുമാനിച്ചത്. പിറന്നാളിന്റെ ഭാഗമായി അന്ന് ജനിക്കുന്ന പൊന്നോമനകള്‍ക്ക് ചാക്കോച്ചന്‍ സ്വര്‍ണ്ണ സമ്മാനം നല്‍കും. സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആണ് സമ്മാനം. ചാക്കോച്ചന്‍ ലൗവ്വേഴ്‌സും ചാക്കോച്ചന്‍ ഫ്രണ്ട്‌സ് യുഎഇയുമാണ് ഈ നന്മയ്ക്കു പിന്നില്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചാക്കോച്ചന്റെ സ്‌നേഹിതര്‍ നടത്തി വരുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന 'ചാക്കോച്ചന്‍ ലൗവ്വേഴ്‌സ്' ആണ് ചാക്കോച്ചന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് കേരളത്തില്‍ സേവന പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ചാക്കോച്ചന്‍ ഫ്രണ്ട്‌സ് യുഎഇയും മെഡക്‌സ് ഫാര്‍മസി ഗ്രൂപ്പും സംയുക്തമായി ദുബായ് ലത്തീഫ ഹോസ്പിറ്റലില്‍ വച്ച് ബ്ലഡ് ഡൊണേഷന്‍ ക്യാമ്പും പിറന്നാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. ഇതേപറ്റി കുഞ്ചാക്കോ ബോബന്‍ തന്നെ ഫേസ്ബുക്ക് ലൈവിലെത്തി പങ്കുവെച്ചു.

Latest News