ഗിന്നസ് ബുക്കിലേറിയ മെട്രോ യാത്ര, 96 രാജ്യക്കാര്‍ ചേര്‍ന്ന് മനുഷ്യച്ചങ്ങല

ദുബായ്- ഗിന്നസ് റെക്കോഡുകള്‍ തീര്‍ക്കാന്‍ ഓരോരുത്തര്‍ക്ക് ഓരോ രീതി. തികച്ചും വ്യത്യസ്തമായ ഒരു ഗിന്നസ് റെക്കോഡാണ് ദുബായ് മെട്രോ തീര്‍ത്തിരിക്കുന്നത്. 96 രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാരെ ഉപയോഗിച്ച് മെട്രോക്കുള്ളില്‍ ഒരു മനുഷ്യചങ്ങല.
പൊതുഗതാഗത ദിനമായ ഇന്ന് ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് മെട്രോയുടെ സഹകരണത്തോടെ ഈ പരിപാടി ഒരുക്കിയത്. ഗിന്നസ് അധികൃതരില്‍നിന്ന് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
സ്വന്തം രാജ്യങ്ങളുടെ പതാക ആലേഖനം ചെയ്ത ബാഡ്ജുകള്‍ ധരിച്ചാണ് പരിപാടിയില്‍ പങ്കെടുത്തവര്‍ എത്തിയത്. പ്രത്യേക ടീഷര്‍ട്ടണിഞ്ഞ് വി മൂവ് ടുഗദര്‍ എന്ന ഹാഷ്ടാഗുമായി എല്ലാവരും ട്രെയിനിലേക്ക്. കൈകോര്‍ത്ത് ഒരു ചങ്ങലയായി മാനുഷിക ഐക്യത്തിന്റെ വലിയ സന്ദേശം അവര്‍ കൈമാറി.
 

Latest News