മക്കളെ കഴുതേ എന്ന് വിളിച്ചു, അമ്മക്ക് ഒരു മാസം ജയില്‍

കുവൈത്ത് സിറ്റി- മക്കളെ കഴുതയെന്ന് വിളിച്ച അമ്മക്ക് കോടതി ഒരു മാസം തടവുശിക്ഷ വിധിച്ചു. കുട്ടികളെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന തരത്തില്‍ സ്ഥിരമായി പെരുമാറുന്ന അമ്മക്കെതിരെ അച്ഛന്‍ തന്നെയാണ് കേസ് കൊടുത്തത്. മക്കളെ കഴുതേ എന്നു വിളിക്കുന്ന ഓഡിയോയും വീഡിയോയും അദ്ദേഹം കോടതിക്ക് കൈമാറി.
കുട്ടികള്‍ പഠിക്കുന്നതിനിടെയായിരുന്നു അമ്മയുടെ ശകാരം. പഠിക്കിനെടാ കഴുതകളെ എന്ന് വിളിച്ച് അമ്മ ചീറിയടുത്തു. ഗൃഹപാഠം ചെയ്യാന്‍ സഹായിക്കുന്നതിനിടെയായിരുന്നു രോഷപ്രകടനം. ദേഷ്യം വന്ന പിതാവ് കോടതിയെ സമീപിക്കുകയായിരുന്നു.
ക്രിമിനല്‍ അന്വേഷണ വകുപ്പ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും തെളിവുകള്‍ പരിശോധിക്കുകയും ചെയ്ത ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2015 ല്‍ നിലവില്‍ വന്ന നിയമപ്രകാരം കുവൈത്തില്‍ മക്കളോട് മോശമായി പെരുമാറുന്നത് കുറ്റകരമാണ്.

 

Latest News