താമസസ്ഥലത്ത് അടിപിടി; ഷാര്‍ജയില്‍ നേപ്പാളി വനിത മരിച്ചു

ഷാര്‍ജ- തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ അടിപിടിയില്‍ 32 കാരിയായ നേപ്പാളി യുവതി മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരമാണ് സംഭവം. പരിക്കേറ്റവരെ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല. പ്രതിയെന്ന് സംശയിക്കുന്ന വനിത അറസ്റ്റിലാണ്. ഒരു ക്ലീനിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് ഈ തൊഴിലാളികള്‍.

 

Latest News