ദുബായ്- പ്രമുഖ പത്രപ്രവര്‍ത്തകന്‍ പരേതനായ പുത്തൂര്‍ മുഹമ്മദിന്റെ മകളുടെ ഭര്‍ത്താവ് പട്ടാമ്പി മഞ്ഞളുങ്ങലിലെ ഇറക്കിങ്ങല്‍ മുഹമ്മദ് കുട്ടി (51) ദുബായില്‍ കാര്‍ അപകടത്തില്‍ മരിച്ചു. കുടുംബത്തോടൊപ്പം ദീര്‍ഘകാലമായി ദുബായിലുള്ള ഇദ്ദേഹം വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്കൂളില്‍ അധ്യാപകനായിരുന്നു. നേരത്തെ ദുബായ് ഡി.പി.എസിലും അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഇറക്കിങ്ങല്‍ സൈതലവിയുടെയും ഫാത്തിമയുടെയും മകനാണ്.
ഷെറീനയാണ് ഭാര്യ. ദുബായ് ബോഷ് കമ്പനിയിലെ അക്കൗണ്ട്‌സ് മാനേജറാണ് ഷെറീന. മക്കള്‍: സരിഗ, ഗസല, സന. സഹോദരങ്ങള്‍: മൊയ്തീന്‍കുട്ടി, അഷ്‌റഫ്, മുജീബ്, ഷാജി, ഷിഹാബ്. ജിദ്ദ മലയാളം ന്യൂസ് മുന്‍ ജീവനക്കാരന്‍ റഷീദ് പുത്തൂര്‍ (അക്ഷയ സെന്റര്‍, പെരിന്തല്‍മണ്ണ), ഹാരിസ് (എല്‍.ഐ.സി നിലമ്പൂര്‍) എന്നിവര്‍ ഭാര്യാ സഹോദരന്മാരാണ്.






