കോഴിക്കോട്- പിണറായി വിജയൻ നേതൃത്വം നൽകുന്ന കേരള സർക്കാറിനെ വലിച്ച താഴെ ഇറക്കുമെന്ന് അമിത് ഷാ പറഞ്ഞിട്ടുണ്ടെങ്കിൽ അത് നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. താഴെ ഇറക്കുമെന്നതിനർത്ഥം ഫിസിക്കലി കസേരയിൽ നിന്ന് വലിച്ചിടുമെന്നല്ലെന്നും അധികാരത്തിൽ നിന്ന് താഴെ ഇറക്കുമെന്ന് തന്നെയാണ് പറഞ്ഞതെന്നും സുരേന്ദ്രൻ പറഞ്ഞു. ത്രിപുരയിൽ വലിച്ച് താഴെ ഇറക്കിയിട്ടുണ്ടെങ്കിൽ കേരളത്തിൽ അതൊരു പ്രശ്‌നമേ അല്ല. അമിത് ഷായുടെ വാക്കുകൾ ഇതുവരെ തെറ്റിയിട്ടില്ല. അദ്ദേഹത്തിന്റെ ഓരോ വാക്കും നീക്കവും എതിരാളികളെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. ഈ വെപ്രാളത്തിനു കാരണവും മറ്റൊന്നുമല്ല. വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാവുക പിണറായി വിജയൻ. ഞങ്ങൾ റെഡി. ഇനി ഗോദയിൽ കാണാം. അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂവെന്നും സുരേന്ദ്രൻ പറഞ്ഞു.






