കേരളത്തിലെ നാല് സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി

ന്യൂദല്‍ഹി- കേരളത്തിലെ നാല് സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലേക്കുള്ള പ്രവേശനം സുപ്രീം കോടതി റദ്ദാക്കി. തൊടുപുഴ അല്‍ അസ്ഹര്‍, വയനാട് ഡി.എം, പാലക്കാട് പി.കെ ദാസ്് എന്നീ മെഡിക്കല്‍ കോളെജുകളിലെ 150 വീതം സീറ്റുകളിലേക്കും വര്‍ക്കല എസ്.ആര്‍ കോളെജിലുെ 100 സീറ്റുകളിലേക്കുമുള്ള പ്രവേശനമാണ് കോടതി തടഞ്ഞത്. മതിയായ മാനദണ്ഡങ്ങള്‍ പാലിക്കാത്തത് കൊണ്ടാണ് നേരത്തെ മെഡിക്കല്‍ കൗണ്‍സില്‍ ഈ വര്‍ഷത്തെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ  പ്രവേശനാനുമതി നിഷേധിച്ചത്. എന്നാല്‍ മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. ഇതിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതി ഇന്ന് വിധി പറഞ്ഞത്. നേരത്തെ പലതവണ മാനേജ്‌മെന്റുകള്‍ക്കെതിരെ കോടതി വിമര്‍ശനമുന്നയിച്ചിരുന്നു.
 

Latest News