Sorry, you need to enable JavaScript to visit this website.

ദുബായ് ജനസംഖ്യ 31 ലക്ഷം കവിഞ്ഞു

ദുബായ്- ദുബായിലെ ജനസംഖ്യ 31 ലക്ഷം കവിഞ്ഞു. പുതിയ കണക്കുകളനുസരിച്ച് 7.7 ശതമാനം വര്‍ധനയാണ് ജനസംഖ്യയിലുണ്ടായിരിക്കുന്നത്. ജനസംഖ്യ 232,400 വര്‍ധിച്ച് 3,136,400 ആയതായി ദുബായ് സ്റ്റാറ്റിറ്റിക്‌സ് സെന്ററിന്റെ കണക്കുകളില്‍ പറയുന്നു.
 
സജീവമായ, സാമ്പത്തിക, വിനോദസഞ്ചാര ഹബായി ദുബായ് മാറിയതിന്റെ സൂചനയാണ് ജനസംഖ്യാ കണക്കുകളില്‍ പ്രതിഫലിക്കുന്നതെന്ന് ഡി.എസ്.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആരിഫ് അല്‍ മുഹൈരി പറഞ്ഞു.

ദുബായിലെ പ്രവാസികളുടേയും താല്‍ക്കാലിക താമസക്കാരുടേയും എണ്ണം ഇപ്പോള്‍ 1,155,000 ആണ്. പകല്‍സമയം, ദുബായിലെ ജനങ്ങളുടെ എണ്ണം 4,19,1,400 വരെയായി ഉയരാറുണ്ട്. മറ്റ് എമിറേറ്റുകളില്‍നിന്ന് പകല്‍സമയം എത്തുന്നവരെക്കൂടി ചേര്‍ത്താണിത്.

രാജ്യാന്തര മാനദണ്ഡങ്ങളും രീതിശാസ്ത്രവുമുപയോഗിച്ചാണ് ജനസംഖ്യ തിട്ടപ്പെടുത്തിയതെന്നും അല്‍ മുഹൈരി പറഞ്ഞു.

 

Latest News