വാഷിംഗ്ടണ്‍- യു.എസ് പട്ടണമായ പിറ്റ്‌സ്ബര്‍ഗില്‍ ജൂത ദേവാലയത്തിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തോക്കുധാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. എട്ടു പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. അക്രമിയെ പിടികൂടാനെത്തിയ മൂന്ന് പോലീസുകാര്‍ക്കും വെടിയേറ്റുവെന്നും നിരവധി പേര്‍ മരിച്ചുവെന്നുമാണ് സംഭവസ്ഥലത്ത് പോലീസ് വക്താവ് വാര്‍ത്താ ലേഖകരോട് പറഞ്ഞത്. പോലീസുകാര്‍ അപകടനില തരണം ചെയ്തുവോ എന്നു വ്യക്തമല്ല. നാല് പേര്‍ മാത്രമാണ് മരിച്ചതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സിനഗോഗിനു സമീപം തോക്കുധാരിയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും പോലീസ് കൂടി ഉള്‍ക്കൊള്ളുന്ന പിറ്റ്‌സ്ബര്‍ഗിലെ പൊതു സുരക്ഷാ വിഭാഗം ട്വിറ്ററില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.