Sorry, you need to enable JavaScript to visit this website.

ജനം സ്മാര്‍ട്ടാവുന്നു, അബുദാബി നഗരസഭക്ക് ആഹ്ലാദം

അബുദാബി- നഗരസഭയുടെ ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ ജനങ്ങള്‍ ആവേശത്തോടെ രംഗത്ത്. ഒക്‌ടോബര്‍ ആദ്യ പകുതിയില്‍ 84 ശതമാനം ഉപഭോക്താക്കളും ഡിജിറ്റല്‍ സേവനമാണ് പ്രയോജനപ്പെടുത്തിയതെന്ന് നഗരസഭ അറിയിച്ചു.
എളുപ്പത്തിലും വേഗത്തിലും സമയനഷ്ടം കൂടാതെയും ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഭൂരിഭാഗം സേവനങ്ങളും ഓണ്‍ലൈനാക്കിയത്. സെപ്റ്റംബറില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കളുടെ എണ്ണം 67 ശതമാനം വര്‍ധിച്ചു.
6535 പേരാണ് ഈ മാസാം ആദ്യ ആഴ്ചയില്‍ ഓണ്‍ലൈന്‍ സേവനത്തിനായി രജിസ്റ്റര്‍ ചെയ്തത്. രണ്ടാമത്തെ ആഴ്ചയില്‍ 2305 പേര്‍കൂടി ഡിജിറ്റല്‍ സേവനത്തിലേക്ക് മാറി.  ലോകത്തിന്റെ ഏതു കോണിലിരുന്നും 24 മണിക്കൂറും സേവനം ലഭ്യമാക്കാമെന്നതാണ് ഡിജിറ്റല്‍ സേവനങ്ങളുടെ സവിശേഷത.

 

Latest News