തൊഴിലാളികളുടെ ഒളിച്ചോട്ടം: പരാതികള്‍ പതിനായിരത്തോടടുക്കുന്നു

കുവൈത്ത് സിറ്റി- തൊഴിലാളികളുടെ ഒളിച്ചോട്ടം സംബന്ധിച്ച് ഇ-സംവിധാനം വഴി  9305 പരാതികള്‍ ലഭിച്ചതായി കുവൈത്ത് മാന്‍പവര്‍ അതോറിറ്റിയിലെ പിആര്‍ വിഭാഗം ഡയറക്ടര്‍ ആസില്‍ അല്‍ മസീദ് അറിയിച്ചു. ഈ സംവിധാനം വഴി 4004 തൊഴിലാളികളും പരാതി സമര്‍പ്പിച്ചിട്ടുണ്ട്. പരാതികളെക്കുറിച്ചും ഒളിച്ചോട്ട പരാതികളുടെ റജിസ്‌ട്രേഷന്‍ വിവരങ്ങള്‍ തുടങ്ങിയവയും തൊഴിലുടമകള്‍ക്ക്  ഇ-സര്‍വീസ് വഴി അറിയാന്‍ സാധിക്കും. കമ്പനികള്‍ക്കെതിരെയുള്ള പരാതിയുടെ വിവരങ്ങള്‍ എസ്എംഎസ് വഴിയും ലഭ്യമാക്കുന്നുണ്ട്.

തൊഴില്‍ സ്ഥാപനങ്ങള്‍ തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ടു സജ്ജീകരിക്കുന്ന ഇപോര്‍ട്ടല്‍ (അഷാല്‍) വഴിയാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത്. അതോറിറ്റിയിലെ പിആര്‍ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെയാണു തൊഴിലാളികള്‍ക്ക് ഇഗേറ്റ് സംവിധാനം ലഭ്യമാകുന്നത്. ബന്ധപ്പെട്ട തൊഴില്‍ വകുപ്പ് ഓഫിസിലോ ംംം.ാമിുീംലൃ.ഴീ്.സം എന്ന വെബ്‌സൈറ്റ് വഴിയോ ആണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

 

Latest News