അബുദാബി കോര്‍ണിഷ് പാര്‍ക്, ലോകത്തിലെ ഏറ്റവും ഗംഭീര പാര്‍ക്

അബുദാബി- ലോകത്തിലെ ഏറ്റവും മികച്ച പൊതുപാര്‍ക്കായി അബുദാബിയിലെ കോര്‍ണിഷ് പാര്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അന്തിമപ്പട്ടികയിലെത്തിയ മൂന്നു ഉപഭൂഖണ്ഡങ്ങളിലെ 12 രാജ്യങ്ങളിലുള്ള 100 പാര്‍ക്കുകളെ പിന്തള്ളിയാണ് കോര്‍ണിഷ് പാര്‍ക്ക് അവാര്‍ഡ് നേടിയത്.
സേവനം, സൗകര്യം, പരിസ്ഥിതി, പൊതുജനാരോഗ്യം, സുരക്ഷ എന്നീ ഘടകങ്ങള്‍ മാനദണ്ഡമാക്കി പൊതുജനാഭിപ്രായം സ്വരൂപിച്ചാണ് മികച്ച പാര്‍ക്കിനെ തിരഞ്ഞെടുത്തത്. അബുദാബിയില്‍ ഗ്രീന്‍ ഫഌഗ് അവാര്‍ഡ് ലഭിച്ച അഞ്ചു പാര്‍ക്കുകളിലൊന്നാണ് കോര്‍ണിഷ് പാര്‍ക്ക്.

മൂന്നു ഉപഭൂഖണ്ഡങ്ങളിലെ 12 രാജ്യങ്ങളില്‍നിന്നുള്ള 100 പാര്‍ക്കുകളെ ഉള്‍പെടുത്തി ഇംഗ്ലണ്ട് ആസ്ഥാനമായുള്ള ഗ്രീന്‍ ഫഌഗ് ഓര്‍ഗനൈസേഷന്‍ നടത്തിയ അഭിപ്രായ സര്‍വെയിലൂടെയാണ് കോര്‍ണിഷ് പാര്‍ക്ക് ഈ നേട്ടം കൈവരിച്ചത്. ദീര്‍ഘവീക്ഷണമുള്ള നേതൃത്വം നല്‍കുന്ന പിന്തുണയാണ് സേവനങ്ങള്‍ രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്താന്‍ സഹായിച്ചതെന്ന് നഗരസഭ അഭിപ്രായപ്പെട്ടു.

കോര്‍ണിഷ് വികസന പദ്ധതിയനുസരിച്ച് അത്യാധുനിക സംവിധാനങ്ങളുമായി പാര്‍ക്കിന്റെ നവീകരണ ജോലികളും പുരോഗമിക്കുകയാണ്. വാട്ടര്‍ പാര്‍ക്ക്, മറൈന്‍ സ്‌പോര്‍ട്‌സ്, ഔട്ട്‌ഡോര്‍ സിനിമാ തീയേറ്റര്‍, ജിം, സാഹസിക വിനോദം തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്.

 

Latest News