Sorry, you need to enable JavaScript to visit this website.

പബ്ലിസിറ്റിയിലും വ്യത്യസ്ഥത പുലര്‍ത്തി ഒടിയന്‍ 

സാധാരണ ഒരു സിനിമയുടെ പുതിയ പോസ്റ്ററുകള്‍ ആദ്യം സോഷ്യല്‍ മീഡിയയില്‍ വരുകയും അതിനു ശേഷം വമ്പന്‍ ഹോര്‍ഡിങ്ങുകളുടെ രൂപത്തില്‍ നമ്മളത് പൊതു സ്ഥലങ്ങളില്‍ കാണുകയുമാണ് പതിവ്. എന്നാല്‍ ഒടിയന്റെ പുതിയ കിടിലന്‍ ഹോര്‍ഡിങ്ങുകള്‍ പെട്ടെന്നൊരു ദിവസം കേരളത്തില്‍ പലയിടങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ആ ഹോര്‍ഡിങ്ങുകളുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയും ചെയ്യുമ്പോഴാണ് ആ പോസ്റ്ററുകള്‍ ഒഫീഷ്യല്‍ ആയി സോഷ്യല്‍ മീഡിയ വഴി അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിടുന്നത്. അത്തരത്തില്‍ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ആശീര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒടിയനില്‍ മലയാളികളുടെ പ്രിയ താരം മഞ്ജുവാര്യര്‍ എത്തുന്നത് വ്യത്യസ്ത ഗെറ്റപ്പുകളിലാണ്. കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളെയാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്നത്.
ഇരുപതുകളുടെ അവസാനത്തില്‍ തുടങ്ങി 35വയസ്സും പിന്നിട്ട് അന്‍പതുകളിലുള്ള രൂപഭാവവും താരം തിരശ്ശീലയിലെത്തിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നായിരിക്കും മഞ്ജുവാര്യരുടെ ഒടിയനിലെ കഥാപാത്രം.
മനോജ് ജോഷി, നരേന്‍, ഇന്നസെന്റ്, കൈലാസ്, സന അല്‍ത്താഫ്, സിദ്ധിഖ്, നന്ദു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പീറ്റര്‍ ഹെയ്‌നാണ് സംഘട്ടനം ഒരുക്കുന്നത്. ആര്‍ട്ട് ഡയറക്ടര്‍ പ്രശാന്ത് മാധവ്, എം ജയചന്ദ്രന്‍, സാം സി എസ് എന്നിവര്‍ സംഗീതവും നിര്‍വഹിക്കുന്നു. ഡിസംബര്‍ 14ന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Latest News