Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

23 വര്‍ഷമായി പ്രണയിക്കുന്ന  ഷാറൂഖും കജോളും 

ഇന്ത്യന്‍ സിനിമയിലെ പ്രണയ ജോഡികള്‍ എന്നുപറഞ്ഞാല്‍ എല്ലാവരുടേയും മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാന്റേയും കജോളിന്റേയും മുഖമായിരിക്കും. പ്രേക്ഷകര്‍ക്കായി ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒട്ടനവധി പ്രണയ ചിത്രങ്ങള്‍ ഈ ജോഡി സമ്മാനിച്ചിട്ടുണ്ട്. 
എന്നാല്‍ ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രത്തിന്റെ പേര് പറഞ്ഞാല്‍ ആദ്യം മനസ്സില്‍ വരുന്നത് 'ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗെ' ആയിരിക്കും. പ്രണയം ഉള്ളില്‍ക്കൊണ്ടുനടക്കുന്ന, പ്രണയിക്കാന്‍ കൊതിക്കുന്ന ആര്‍ക്കും ഈ ചിത്രം അത്രപെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ല. ആ ചിത്രം കാണാന്‍ ഇപ്പോഴും തിയേറ്ററില്‍ ആളുകള്‍ എത്തുകയാണ്. 
 മുംബൈയിലെ മറാഠാ മന്ദിര്‍ തിയറ്ററില്‍ 1200 ആഴ്ച്ച പിന്നിട്ടു എന്ന റെക്കോര്‍ഡ് ഇപ്പോള്‍ ഈ ചിത്രത്തിന് സ്വന്തമാവുകയാണ്. ഷാറുഖിന്റേയും കജോളിന്റേയും പ്രണയ ജോഡിയെ പ്രേക്ഷകര്‍ ഇപ്പോഴും ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. ഷാറൂഖും കജോളും ഇതിന്റെ സന്തോഷം ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തു.

Latest News