മസ്കത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

മസ്കത്ത്- അപകടത്തില്‍ ഒരാളടക്കം മസ്കത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഇടിയേറ്റ ഒട്ടകം കാറിന് മുകളിലേക്ക് മറിഞ്ഞ് കാര്‍ യാത്രക്കാരായ തലശ്ശേരി സ്വദേശി പ്രവീണ്‍ കുമാറും (48) ഉത്തരേന്ത്യന്‍ സംസ്ഥാനക്കാരനായ യുവാവുമാണ് മരിച്ചത്. സിനാവിലാണ് അപകടം. ദുകം സിറ്റി ഹോട്ടല്‍ ജീവനക്കാരായ ഇരുവരും ജോലി ആവശ്യാര്‍ഥം മസ്കത്തിലേക്ക് വരികയായിരുന്നു. അപകടസ്ഥലത്തുതന്നെ ഇരുവരും മരിച്ചു. പ്രവീണിന്റെ ഭാര്യ ശ്രീവിദ്യ. രണ്ട് മക്കളുണ്ട്.  

ആലപ്പുഴ സ്വദേശി നിഖിലിനെ (27) മസ്കത്ത് ഫലജിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫയര്‍ ട്രേഡ് കമ്പനി ഉദ്യോഗസ്ഥനായിരുന്നു. ശനിയാഴ്ച രാവിലെ മുതല്‍ നിഖിലിനെ ഫോണില്‍ ബന്ധപ്പെടാന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചിരുന്നുവെങ്കിലും കഴിഞ്ഞിരുന്നില്ല. പോലീസെത്തി മുറി തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. അവിവാഹിതനാണ്.

 

Latest News