Sorry, you need to enable JavaScript to visit this website.
Saturday , April   17, 2021
Saturday , April   17, 2021

രാജി വെച്ചത് അമ്മ പറഞ്ഞിട്ടല്ല-ദിലീപ് 

'അമ്മ'യിലെ ചേരിപ്പോര് അവസാനിക്കുന്നില്ല. താരസംഘടനയായ 'അമ്മ' ആവശ്യപ്പെട്ടിട്ടല്ല താന്‍ രാജി നല്‍കിയതെന്ന് നടന്‍ ദിലീപ്. കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍ നടത്തിയ പ്രസ്താവനയെ  എതിര്‍ത്തുകൊണ്ടാണ് ദിലീപ്  ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
 'രാജിവെച്ചത് അമ്മ ആവശ്യപ്പെട്ടിട്ടല്ല, വിവാദങ്ങള്‍ അവസാനിപ്പിക്കാനായിരുന്നു രാജി നല്‍കിയത്. തന്റെ പേര് പറഞ്ഞ് സംഘടനയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ നീക്കം നടക്കുന്നുണ്ടായിരുന്നു' ദിലീപ് പറയുന്നു. ഡബ്ല്യുസിസിയുടെ ആവശ്യം പരിഗണിച്ചു ദിലീപിനോടു രാജി ആവശ്യപ്പെടുകയായിരുന്നെന്നാണ് മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഉപജാപക്കാരുടെ ശ്രമങ്ങളില്‍ അമ്മ എന്ന സംഘടന തകരരുത്. അമ്മയുടെ സഹായം കൊണ്ടു ജീവിക്കുന്നവരുണ്ട്. ഇവര്‍ക്കായി സംഘടന നിലനില്‍ക്കണമെന്നും ദിലീപ് കത്തില്‍ വ്യക്തമാക്കുന്നു. മനസ്സറിയാത്ത കാര്യത്തിന് താന്‍ വേട്ടയാടപ്പെടുകയാണ്' ദിലീപിന്റെ രാജിക്കത്തില്‍ വ്യക്തമാക്കുന്നു

Latest News