ദുബായ്- യു.എ.ഇയിലെ പ്രവാസികള്‍ക്ക് മുഴുവന്‍ പ്രയോജനപ്രദമായ വിസാ നിയമങ്ങള്‍ ഒക്ടോബര്‍ 21 മുതല്‍ നിലവില്‍ വന്നു. ജോലി തേടിയെത്തുന്നവര്‍, കുടുംബ സന്ദര്‍ശനത്തിന് വരുന്നവര്‍, കച്ചവട ആവശ്യത്തിനെത്തുന്നവര്‍, ഭര്‍ത്താവ് മരിച്ചതോ വിവാഹ മോചിതരോ ആയ സ്ത്രീകളും അവരുടെ കുട്ടികളും, 18 വയസ്സ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ അങ്ങനെ ഏവര്‍ക്കും പ്രയോജന പ്രദമായ വ്യവസ്ഥകള്‍ പുതിയ വിസാ നിയമത്തിലുണ്ട്.