യു.എ.ഇ പൊതുമാപ്പ് കാലാവധി നീട്ടില്ല

അബുദാബി- യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഒരു കാരണവശാലും നീട്ടില്ലെന്നും മൂന്നു മാസ കാലാവധി അവസാനിക്കുന്ന ഒക്ടോബര്‍ 31 വരെ പൊതുമാപ്പ് അപേക്ഷകള്‍ സ്വീകരിക്കുമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിററിഷന്‍ഷിപ്പ് ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പൊതുമാപ്പ് കാലാവധി നീട്ടുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുമാപ്പ് നീട്ടുമെന്ന പ്രചാരണം വാസ്തവമല്ല. ഇക്കാര്യത്തില്‍ യാതൊരു ഔദ്യോഗിക തീരുമാനവും ഉണ്ടായിട്ടില്ല- അതോറിറ്റി വക്താവ് ലഫ്. അഹ്്മദ് അല്‍ ദലാല്‍ വ്യക്തമാക്കി. 
നിയമവിരുദ്ധമായി യു.എ.ഇയില്‍ താമസിക്കുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ നാടുവിടാന്‍ സാധിക്കുന്നതാണ് പൊതുമാപ്പ്. തുടര്‍ന്നും ഇവിടെ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനും മാര്‍ഗമുണ്ട്.
ഇത്തവണ പൊതുമാപ്പിന് അപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം പൊതുവേ കുറവായിരുന്നു. ഇന്ത്യക്കാരില്‍ അനധികൃത താമസക്കാര്‍ അധികമില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. 
 

Latest News