യു.എ.ഇയില്‍ കനത്ത മഴയും കാറ്റും, തിരമാലകള്‍ ഉയരും, ജാഗ്രത വേണം

അബുദാബി- അറേബ്യന്‍ ഗള്‍ഫില്‍ ആഞ്ഞടിക്കുന്ന കനത്ത കാറ്റ് ആശങ്ക വിതക്കുന്നു. ഏഴടി ഉയരമുള്ള വന്‍ തിരമാലകള്‍ക്ക് ഇത് കാരണമാകുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ശക്തമായ മഴക്കും സാധ്യതയുണ്ട്. തിങ്കളാഴ്ച ഉച്ച മുതല്‍ യു.എ.ഇയുടെ പല ഭാഗത്തും മഴ പെയ്തുകൊണ്ടിരിക്കുകയാണ്. ഫുജൈറയിലും അല്‍ദൈദ്-മസാഫി റോഡിലും കനത്ത മഴയാണ്. ഷാര്‍ജയിലെ വാദി അല്‍ ഹിലോയില്‍ കനത്ത മഴ പെട്ടുന്നതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അന്തരീക്ഷ താപനിലയിലും വ്യത്യാസം വന്നു തുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച 21.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ജബല്‍ ജൈസില്‍ കൂടിയ താപനില. അബുദാബിയിലെ ഷവാമിക്കില്‍ 39 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.

 

Latest News