ഷാര്‍ജയില്‍ വന്‍ തീപ്പിടിത്തം: വെയര്‍ഹൗസുകള്‍ കത്തിയമര്‍ന്നു

ഷാര്‍ജ- ഇന്‍ഡസ്ട്രിയല്‍ ഏരിയ അഞ്ചിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ 12 വെയര്‍ഹൗസുകള്‍ കത്തിയമര്‍ന്നു. ഇന്ന് ഉച്ചക്ക് ഒന്നേമുക്കാലിനാണ് അപകടം. അഗ്നിശമന സേന പാഞ്ഞെത്തി തീയണച്ചു. കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കാന്‍ അവര്‍ക്കായി. സിവില്‍ ഡിഫന്‍സിന്റെ പ്രവര്‍ത്തനം എളുപ്പമാക്കാന്‍ പോലീസ് പ്രദേശം വലയം ചെയ്തിരിക്കുകയാണ്.

 

Latest News